Friday, May 17, 2024
spot_img

ഇതാ പശുക്കളും ഹൈടെക്ക് ആകുന്നു, സ്വന്തം മൊബൈൽ ആപ്പ് തയ്യാർ

തിരുവനന്തപുരം: പശുക്കളെ വാങ്ങാലും വില്‍ക്കലുമൊക്കെ ഇനി എളുപ്പമാകും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ആണ് ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തു വന്നിരിക്കുന്നത് . ‘മില്‍മ കൗ ബസാര്‍’ എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.പശുക്കളുടെ ഫോട്ടോകൾ ആപ്ലീക്കേഷനിലൂടെ കണ്ടു വാങ്ങാം .

പശുവിന്റെ ഇനം, പ്രായം, എത്രാമത്തെ കറവ, പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിവരങ്ങള്‍ ഫോണില്‍ കണ്ടു മനസിലാക്കാം. ഇഷ്ടപ്പെട്ടാല്‍ നേരിട്ടെത്തി കച്ചവടം ഉറപ്പിക്കാം.
തൊട്ടടുത്ത പ്രാഥമിക ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത് ആപ്ലിക്കേഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍. സ്വന്തമായി ഫോണില്ലാത്തവര്‍ക്ക് ക്ഷീര സംഘത്തിലെ ഫോണ്‍ വഴിയും സേവനം ഉപയോഗപ്പെടുത്താം.

Related Articles

Latest Articles