Sunday, May 12, 2024
spot_img

വിനോദയാത്രക്കിടയിൽ പുഴയിൽ കുളിക്കാനിറങ്ങി; കാൽ വഴുതി പുഴയിലേക്ക് വീണ രണ്ട് പേരെ കാണാതായി

കൊച്ചി ; വിനോദയാത്രക്കിടയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേരെ കാണാതായി. കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് കുളിക്കാനിറങ്ങിയ പീറ്റർ, വൈശാഖ് എന്നിവരെയാണ് കാണാതായിരിക്കുന്നത് .വിനോദ യാത്രക്കിടയിൽ കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇവർ കാൽ വഴുതി പുഴയിലേക്ക് വീണത്.മൂന്നു പേരാണ് കുളിക്കാനായി ഇറങ്ങിയത്.അതിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതായി.

ഒഴുക്കിൽപ്പെട്ട ഷിജുവിനെ വഞ്ചിക്കാരനാണ് രക്ഷപെടുത്തിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.
ഫയർഫോഴ്‌സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles