Sunday, April 28, 2024
spot_img

പ്രളയത്തിൽ മുങ്ങി താഴുന്ന പാകിസ്ഥാന് പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ;ടി 20 ക്രിക്കറ്റ് മത്സരത്തിനിറങ്ങുന്നത് കൈയ്യിൽ കറുത്ത ബാന്റുമായി

 

ദുബായ് : പ്രളയത്തിൽ വലയുന്ന തങ്ങളുടെ നാടിനും ജനതയ്ക്കും പിന്തുണയെന്നോണം കറുത്ത ബാൻഡ് ധരിച്ച് ടി20 ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം . ഇന്ന് വൈകീട്ട് യുഎഇയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ നേരിടും.

എസിസി ടി20 ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ടീം കൈയ്യിൽ കറുത്ത ബാന്റ് ധരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.

ശക്തമായ മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. പാകിസ്ഥാനിലെ ദേശിയ ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് പ്രകാരം ജൂൺ 14 മുതൽ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മരണമടഞ്ഞവരുടെ എണ്ണം 1,033 ആയി . 1527 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ 110 ജില്ലകൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 119 പേർ മരിക്കുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് കണക്കുകൾ പറയുന്നു. കൃത്യമായ രൂപരേഖ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നു .അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ പാകിസ്ഥാൻ ജനത ദുരിതത്തിലാണ്.

Related Articles

Latest Articles