Thursday, May 16, 2024
spot_img

നാണം കെട്ട് സംസ്ഥാന പോലീസ് സേന ! വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ; പോലീസുകാരെ നാട്ടുകാർ ചെരിപ്പ് ഊരി അടിച്ചുവെന്ന് റിപ്പോർട്ട്

വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിലാണ് സംസ്ഥാന പോലീസ് സേനയെത്തന്നെ നാണക്കേടിലാക്കിയ സംഭവം നടന്നത്.

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. പിന്നാലെ രണ്ടു പോലീസുകാരെയും വെള്ളച്ചാട്ടത്തിൽ എത്തിയവർ തടഞ്ഞുവെച്ചു. പ്രകോപിതരായ നാട്ടുകാർ ഇവരെ ചെരിപ്പ് ഊരി അടിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles