മോളിവുഡിന്റെ പ്രിയസംവിധായകനാണ് ലാല്‍ജോസ്. 25ഓളം സിനിമകളാണ് അദ്ദേഹത്തിന്റേതായി മലയാളത്തില്‍ ഇതുവരെ ഇറങ്ങിയത്. ഭൂരിഭാഗവും വാണിജ്യപരമായി വിജയം നേടിയ സിനിമകള്‍. മലയാളികളെ ഏറെ രസിപ്പിച്ച സിനിമാ സംവിധായകനാണെങ്കിലും അദ്ദേഹം മറ്റെല്ലാ സെലിബ്രിറ്റികളെയും പോലെ എപ്പോഴും ചര്‍ച്ചാ വിഷയങ്ങളാകാറില്ല. എന്നാല്‍ ഇത്തവണ സോഷ്യല്‍മീഡിയയില്‍ തന്റെ കുടുംബചിത്രം പങ്കുവെച്ച് കൊണ്ട് വൈറലാകുകയാണ് സംവിധായകന്‍.
‘അമ്മായിയപ്പനായി പ്രമോഷന്‍ കിട്ടിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം’എന്നാണ് ലാല്‍ജോസ് മകള്‍ക്കും മരുമകനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. മകള്‍ ഐറിന്‍ മേച്ചേരിയും തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യുവും 2019 സെപ്തംബറിലാണ് വിവാഹിതരായത്.ഫേസ്ബുക്കിലാണ് ലാല്‍ജോസ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ആയിരക്കണക്കിന് ആളുകളാണ് ആശംസകള്‍ അറിയിച്ചും വിശേഷങ്ങള്‍ ചോദിച്ചും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ നേരത്തെ തന്നെ വൈറലായിരുന്നു. രണ്ട് പെണ്‍മക്കളാണ് ലാല്‍ജോസിന്. സൗബിനും മംമ്തയും അഭിനയിക്കുന്ന മ്യാവൂ എന്ന പുതിയ സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…