Friday, January 2, 2026

ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; ലോറിയ്ക്കടിയില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി മണിയന്‍ ആണ് മരിച്ചത്. എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്.

കൊടുങ്ങല്ലൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റുന്നതിനിടെയാണ് അപകടം. ടയര്‍ ഭാഗം നെഞ്ചില്‍ തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles