Sunday, November 1, 2026

എടിഎം കുത്തിത്തുറക്കാന്‍ യുവാക്കളുടെ ശ്രമം; രക്ഷപ്പെടുന്നതിനിടെ ലിഫ്റ്റ് ചോദിച്ചത് പൊലീസിന്; പിന്നെ സംഭവിച്ചത്

ബെംഗളൂരു: എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കളെ പിടികൂടി (Police) പൊലീസ്. എടിഎം കുത്തിത്തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ വഴിമധ്യേ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തില്‍. സംശയം തോന്നി പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്.

പുലര്‍ച്ചെയാണ് 19 വയസ്സുള്ള സച്ചിനും കൂട്ടാളി ഗഗനും ചേര്‍ന്ന് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചത്.
സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ വഴിമധ്യേ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തിലാണ്. എടിഎമ്മില്‍ നിന്ന് പണം കവരാന്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.

വഴിമധ്യേ സച്ചിനും ഗഗനും പൊലീസ് വാഹനം ആണെന്ന് തിരിച്ചറിയാതെ ലിഫ്റ്റ് ചോദിച്ചു. വാഹനത്തില്‍ കയറ്റിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസുകാര്‍ യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംശയം തോന്നി പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

Related Articles

Latest Articles