Friday, May 3, 2024
spot_img

അരിയുടെ വിലവര്‍ധന നിയന്ത്രിക്കാൻ ഇന്ത്യയുടെ പാത പിന്തുടർന്ന് യുഎഇ; അരിയുടെ കയറ്റുമതി വിലക്കി

അരിയുടെ വിലവര്‍ധന നിയന്ത്രിക്കാൻ ഇന്ത്യയുടെ പാത പിന്തുടർന്ന് യുഎഇ. ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അരി, അരിയുല്‍പന്നങ്ങള്‍ എന്നിവയ്ക്ക് നാലുമാസത്തേക്ക് എക്‌സ്‌പോര്‍ട്ടും റീഎക്‌സ്‌പോര്‍ട്ടും അനുവദിക്കില്ല. അതെസമയം പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തേക്കുള്ള അനുമതി വാങ്ങാന്‍ കമ്പനികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും അവസരം ലഭിക്കും. ഇന്ത്യയില്‍ നിന്നുമുള്ള ഇറക്കുമതി നിന്നതോടെ പാകിസ്ഥാൻ , വിയറ്റ്‌നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ അരി ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാനും ഭരണകൂടം ശ്രമിക്കുന്നുണ്ട്

രാജ്യാന്തര വിപണിയിലെ ക്ഷാമം കണക്കിലെടുത്താണ് ഇന്ത്യ അരി കയറ്റുമതിയെ നിരോധിച്ചത്. വെള്ള അരിയുടെ കയറ്റുമതിക്കാണ് നിരോധനം. വെള്ളയരിക്ക് പുറമേ കുത്തരിക്ക് അടക്കം നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോർട്ട് .

Related Articles

Latest Articles