Sunday, May 19, 2024
spot_img

ചരിത്ര നേട്ടത്തിനരികെ യുഎഇ ;റാഷിദ്‌ റോവർ വിക്ഷേപണം വിജയം ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യമാകും യുഎഇ

ദുബായ്: യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം റാഷിദ്‌ റോവര്‍ വിക്ഷപണം വിജയകരം. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് യുഎഇ സമയം രാവിലെ 11.38 നാണ് റാഷിദ്‌ റോവര്‍ വിജയകരമായി കുതിച്ചുയർന്നത് .

ഒരു അറബ് രാജ്യം നടത്തുന്ന ആദ്യ ചാന്ദ്ര വിക്ഷേപണമാണിത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യം എന്ന വലിയ നേട്ടം യുഎഇ ക്ക് സ്വന്തമാക്കാം.

ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ്‌ സ്പേയ്സ് സെന്ററിലെ ശാസ്ത്രജ്ഞരാണ് റോവര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. അടുത്ത വര്‍ഷം ഏപ്രിലോടെ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. ഐ സ്പേസാണ് ഹകുട്ടോ ആര്‍ മിഷന്‍ 1 എന്ന ജാപ്പനീസ് ലാന്‍ഡറിലാണ് റാഷിദ്‌ റോവറിനെ ചന്ദ്രോപരിതലത്തില്‍ എത്തിക്കുക.

Related Articles

Latest Articles