Saturday, June 1, 2024
spot_img

യു​എ​പി​എ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി;വ്യ​ക്തി​ക​ളെ​യും ഇ​നി ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ക്കാം

ദില്ലി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ഭീകരവാദത്തിനുമേൽ കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന യു​എ​പി​എ ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി. ഭീ​ക​ര​ബ​ന്ധം സം​ശ​യി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യും ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ അധികാരം നൽകുന്ന ബില്ലാണിത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നും ഇ​റ​ങ്ങി​പ്പോ​ക്കി​നും ഇ​ട‍​യി​ലാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. എ​ട്ടി​നെ​തി​രെ 288 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സാ​യ​ത്. ബി​ൽ നി​യ​മ​മാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ എ​ൻ​ഐ​എ​ക്ക് ഭീ​ക​ര​വാ​ദി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​യാ​ളു​ടെ സ്വ​ത്ത് ഏ​റ്റെ​ടു​ക്കാ​നും സാ​ധി​ക്കും.

മു​സ്‌​ലിം ലീ​ഗ് അം​ഗ​ങ്ങ​ളാ​യ ഇ ​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ന​വാ​സ് ക​നി, എ​ഐ​എം​ഐ​എം അം​ഗ​ങ്ങ​ളാ​യ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി, ഇം​തി​യാ​സ് ജ​ലീ​ൽ, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഹ​സ്‌​നൈ​ൻ മ​സൂ​ദി, മു​ഹ​മ്മ​ദ് അ​ക്ബ​ർ ലോ​ൺ, എ​ഐ​യു​ഡി​എ​ഫ് അം​ഗം ബ​ദ്‌​റു​ദ്ദീ​ൻ അ​ജ്മ​ൽ എന്നിവർ ബില്ലിനെ എ​തി​ർ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.​ അതേസമയം കോ​ൺ​ഗ്ര​സ്, സി​പി​എം അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യി.

സം​ഘം ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഭീ​ക​ര​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നേ നി​ല​വി​ൽ യു​എ​പി​എ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യുള്ളൂ. ഭീ​ക​ര​വാ​ദം സം​ശ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഭേ​ദ​ഗ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ വ്യ​ക്തി​ക​ളെ ഭീ​ക​ര​വാ​ദി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ധി​കാ​രം ല​ഭി​ക്കും.

ഭീ​ക​ര​വാ​ദം ജ​ന​ങ്ങ​ളി​ലെ പ്ര​വ​ണ​ത​യാ​ണെ​ന്ന് ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു. വ്യ​ക്തി​യെ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ നി​യ​മം ആ​ശ്യ​മു​ണ്ട്. യു​എ​ന്നി​നും ഇ​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ണ്ട്. പാ​ക്കി​സ്ഥാ​നി​ൽ​പോ​ലു​മു​ണ്ട്. ചൈ​ന, ഇ​സ്ര​യേ​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം നി​യ​മം നി​ല​വി​ലു​ണ്ടെന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക് ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. തോ​ക്കി​ൻ കു​ഴ​ലി​ലൂ​ടെ മാ​ത്ര​മ​ല്ല ഭീ​ക​ര​വാ​ദം ഉ​ണ്ടാ​കു​ന്ന​ത്. ഭീ​ക​ര​ർ​ക്കാ​യി സാ​ഹി​ത്യം എ​ഴു​തു​ന്ന​വ​രും ത​ത്വ​ശാ​സ്ത്രം ച​മ​യ്ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടും. ത​ത്വ​ശാ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ അ​ർ​ബ​ൻ മാ​വോ​യി​സം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രോ​ട് സ​ർ​ക്കാ​റി​ന് സ​ഹാ​നു​ഭൂ​തി ഇ​ല്ലെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Latest Articles