Tuesday, May 21, 2024
spot_img

യുഎപിഎ അറസ്റ്റ്: നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അലന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കതിരെ പുറത്ത് വിട്ട് പൊലീസ്. അലന്‍ ഷുഹൈബിനെതിരെ കൂടുതല്‍ തെളിവുണ്ടെന്നും പൊലീസ് പറയുന്നു.

നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അലന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടു. ചിത്രങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. തെളിവുകള്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പല തെളിവുകളും കണ്ടെത്തിയിരുന്നു. അതും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണെന്നായിരുന്നു പൊലീസ് വാദം. കൂടുതല്‍ തെളിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കതിരെ പുറത്ത് കൊണ്ടു വരികയാണ് പൊലീസ്. കൈയിലുള്ള ഗൗരവം കുറഞ്ഞ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വിടുന്നതെന്നാണ് സൂചന.

ഇതിനെ പറ്റി കൂടുതല്‍ വിശദീകരണം നല്‍കാന്‍ പൊലീസ് തയാറായിട്ടില്ല. ഇന്ന് കോടതി വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ തെളിവുകളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Latest Articles