Sunday, April 28, 2024
spot_img

കോയമ്പത്തൂര്‍ കാര്‍ബോംബ് സ്ഫോടനം: അഞ്ച് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

കോയമ്പത്തൂര്‍ കാര്‍ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. മുഹമ്മദ് ദല്‍ഖ, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായില്‍, മുഹമ്മദ് നവാസ് ഇസ്മായില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2019ല്‍ ദേശീയ അന്വേഷണ ഏജന്‍സി ഇവരില്‍ ചിലരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. പിടിയിലായവരില്‍ ചിലര്‍ കേരളത്തിലേക്ക് പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങള്‍ക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്‌ഫോടനം നടന്നത്. ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിൽ മരിച്ച യുവാവിനെ മുമ്പ് എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles