പ്രയാഗ്‌രാജ് : കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാത്തലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെ പ്രയാഗ്‌രാജിലെ ഓഫീസില്‍ കത്തിയും രക്തക്കറയും കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി. ഭാഗികമായി പൊളിച്ച കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിലെ ഗോവണിക്ക് സമീപമാണ് രക്തക്കറയ്ക്ക് സമാനമായ പാടുകള്‍ കണ്ടെത്തിയത്. ചോരപ്പാടുകള്‍ തന്നെയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും എന്നാണ് സൂചന.
വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് മാദ്ധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയെത്തിയ അക്രമികള്‍ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫും ഏപ്രില്‍ 15-ന് വെടിയേറ്റു മരിച്ചത്. കൊലപാതകികളെ സംഭവ സ്ഥലത്തുനിന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

