Monday, May 20, 2024
spot_img

“എ.എന്‍ ഷംസീറിന്റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നത് ! ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നത് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുന്നു !” രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ഗണപതി മിത്താണെന്ന് പറയുന്ന എ.എന്‍ ഷംസീറിന്റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നതെന്നും ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നത് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുവെന്നും അദ്ദേഹം തുറന്നടിച്ചു. എബിവിപിയുടെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു വി മുരളീധരൻ.

“ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം രാഹുല്‍ ഗാന്ധിയ്ക്കും പിണറായി വിജയനുമുണ്ടാകണം. അതാണവര്‍ സഖ്യമാകുന്നത്. ഗണപതി മിത്താണെന്ന് പറയുന്ന എ.എന്‍ ഷംസീറിന്റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നത്. ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ നരേന്ദ്രമോദിജിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നു. അതാണ് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുന്നത്.

യുവാക്കള്‍ ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യണം. ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുമ്പില്ലാത്ത പ്രാധാന്യം ഇന്ത്യക്കുണ്ട്. വികസ്വര രാഷ്ട്രങ്ങളുടെ, ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ജി 20 അധ്യക്ഷപദവി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന, ഭാരത പൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ജന പിന്തുണ ഉണ്ട്” വി. മുരളീധരൻ പറഞ്ഞു.

ചെന്നൈയിൽ റൈറ്റേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തു വന്നത്. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പൂർണമായും തുടച്ചുനീക്കണമെന്നും പറഞ്ഞ ഉദയനിധി സനാതന ധർമം ഡെങ്കി, മലേറിയ പോലുള്ള പകർച്ച വ്യാധികള്‍ക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ രാജ്യത്തുടനീളം കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്.

Related Articles

Latest Articles