Thursday, May 9, 2024
spot_img

പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, പരമാവധി വോട്ട‍ർമാരെ കാണാൻ സ്ഥാനാ‍ര്‍ത്ഥികൾ

കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം.

അഡ്വ. ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. ജെയ്ക് സി. തോമസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ലിജിൻ ലാൽ ബി.ജെ.പി സ്ഥാനാർത്ഥിയുമാണ്. കൂടാതെ, ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ് , ഷാജി സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. ആകെ 1,76,417 വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 957 പുതിയ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടണ്ണെൽ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് ദിവസമായ നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ-അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Previous article
Next article

Related Articles

Latest Articles