uddhav-thackeray-renames-aurangabad-to-sambhaji-nagar-osmanabad-to-dharashi
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും കനത്ത തിരിച്ചടി. താനെ കോര്‍പറേഷന്റെ നിയന്ത്രണവും താക്കറെയ്ക്ക് നഷ്ടമായി. ശിവസേനയുടെ 67 അംഗങ്ങളില്‍ 66 പേരും വിമത പക്ഷത്തേക്ക് മാറിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയുടെ തട്ടകമാണ് താനെ.
കഴിഞ്ഞ ദിവസം രാത്രി 66 വിമത അംഗങ്ങളും ഷിന്‍ഡേയുടെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുമുണ്ട്. ഇതേതുടര്‍ന്നാണ് കാലുമാറ്റം എന്നാണ് വിലയിരുത്തുന്നത്. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പറേഷനാണ് താനെ. കനത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന മഹാരാഷ്ട്രയില്‍ ജൂണ്‍ 29നാണ് താക്കറെ രാജിവച്ച് പിന്മാറിയിരിക്കുന്നത്. പിറ്റേ ദിവസം 40 വിമത എം എല്‍ എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇപ്പോഴും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാതെ തുടരുകയാണ്. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന അവകാശവുമായി ഉദ്ധവ് അനുകൂലികളും ഷിന്‍ഡെ അനുകൂലികളും തര്‍ക്കത്തിലാണ്. അതേസമയം, 18 ശിവസേന എംപിമാരില്‍ 12 പേരും ഷിന്‍ഡെ പാളയത്തിലേക്ക് ഉടന്‍ ചേരുമെന്ന് വിമത ശിവസേന എംഎല്‍എ ഗുലാബ്രാവു പാട്ടീല്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…