Sunday, May 19, 2024
spot_img

ഉൽക്കയോ പറക്കും തളികയോ? പച്ച നിറത്തിൽ ആകാശം: വൈറലായി വീഡിയോ; അമ്പരപ്പോടെ സോഷ്യൽ മീഡിയ

ഇസിമിർ: വിചിത്രമായ വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിലൊരു വിഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഭൂമിയിലേക്ക് പതിക്കുന്ന ഒരു ഉൽക്കയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ തരംഗമാകുന്നത്. തുർക്കിയിലെ ഇസിമിർ നഗരത്തിന് മുകളിലൂടെ ശരവേഗതയിൽ കുതിക്കുന്ന ഒരു ഗോളത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്രദേശങ്ങളിലെ ആകാശങ്ങൾക്കെല്ലാം പച്ച നിറമാണ്. ഇസിമിർ നഗരത്തിന് മുകളിലൂടെ പ്രകാശം പരത്തി കുതിക്കുന്നത് ഉൽക്കയാണോ അതോ സാറ്റലൈറ്റ് വിസ്ഫോടനം ആണോ എന്നാണ് സോഷ്യൽ മീഡിയ ആകെമാനം ചോദിക്കുന്നത്.

അതേസമയം ഭൂമിയിലേക്ക് പതിക്കുന്നത് ഉപഗ്രഹമാണോ അതോ പറക്കുന്ന അഞ്ജാത വസ്തുവാണോ ഇതെന്ന് തുടങ്ങിയ സംശയങ്ങളും ഉടലെടുത്തു. കഴിഞ്ഞ മാസം ജൂലൈ 31 ശനിയാഴ്ച പുലർച്ചെ ടർക്കിഷ് നഗരമായ ഇസ്മിറിനടുത്താണ് ഈ സംഭവം നടന്നത്. ഇതിന്റെ നിരവധി വീഡിയോകൾ ഇപ്പോൾ വൈറലായിട്ടുണ്ട്. ഒരു വീഡിയോയിൽ ‘ഉൽക്ക’ നിലത്തുവീണ് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടാവുകയും ഉടൻ തന്നെ ആകാശത്തിന്റെ നിറം കുറച്ച് നിമിഷത്തേക്ക് പച്ചയായി മാറുകയും ചെയ്യുന്നുണ്ട്.

എന്നാൽ ചിലരുടെ നിരീക്ഷണത്തിൽ ഇത് അന്യഗ്രഹജീവികളാണ് എന്നാണ് പറയപ്പെടുന്നത്. പക്ഷെ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയുകയാണ് ടർക്കിഷ് ആസ്ട്രോഫിസിക്സ് പ്രൊഫസർ ഡോ. ഹസൻ അലി ദൾ. ഇതൊരു’ഫയർബോൾ’ ആണെന്നും ഈ പ്രതിഭാസം സംഭവിക്കുന്നത് അന്തരീക്ഷത്തിൽ ഒരു ഉൽക്ക എരിയാൻ തുടങ്ങുമ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സാധാരണയായി മുകളിലെ അന്തരീക്ഷത്തിൽ കത്തിജ്വലിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല ഷൂട്ടിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ തന്നെ മറ്റൊരു തലമാണിതെന്നാണ് വിശദീകരണം. മഴക്കാലത്ത് ഇത് സ്ഥിരമാണെന്നും എല്ലാ വർഷവും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംഭവിക്കുന്ന പെർസിഡ് ഉൽക്കാശിലയുടെ ഭാഗമാകാം ഈ ഉൽക്ക എന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles