ദില്ലി: അടുത്ത അധ്യയന വർഷത്തേക്കുള്ള പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അക്കാദമിക് കലണ്ടറും യുജിസി പുറത്തിറക്കി. കോളജ്, സര്‍വകലാശാലാ പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30ന് അകം പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിനു ക്ലാസ് ആരംഭിക്കാനാണ് നിര്‍ദേശം. കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് 2021-22 അധ്യയന വർഷത്തേക്കുള്ള മാർഗരേഖ പുറത്തിറക്കായിരിക്കുന്നത്.
പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടബോര്‍ 31 വരെ ക്യാന്‍സലേഷൻ ഫീസ് ഈടാക്കരുതെന്നും നിർദേശം ഉണ്ട്. പുതിയ പ്രവേശനത്തിന്റെ രേഖകൾ 2021 ഡിസംബർ 31 വരെ സമർപ്പിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകള്‍ നടത്താനാണ് സര്‍വകലാശാലകളോട് യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലാസ് നേരിട്ടോ ഓണ്‍ലൈനിലോ ഇവ രണ്ടും ചേര്‍ന്ന രീതിയിലോ നടത്താന്‍ സ്ഥാപനങ്ങള്‍ക്കു സൗകര്യാര്‍ഥം തീരുമാനിക്കാം. അതേസമയം യുജി പ്രവേശനം സുഗമമാക്കുന്നതിന് ജൂലൈ 31 ന് മുമ്പ് ബോർഡ് ഫലങ്ങൾ പ്രഖ്യാപിക്കാൻ സുപ്രീം കോടതി എല്ലാ സംസ്ഥാന ബോർഡുകൾക്കും സിബിഎസ്ഇ, സിഎസ്‌സിഇ ബോർഡുകൾക്കും നിർദേശം നൽകിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

