Friday, October 2, 2026

റഷ്യന്‍- യുക്രൈൻ സംഘർഷം; രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക ഉന്നതതല യോഗം

ദില്ലി: യുക്രൈനിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ സുരക്ഷാ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്രസർക്കാർ. യുക്രൈനിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും, റഷ്യന്‍- യുക്രൈൻ സേനകളുടെ നിലയെക്കുറിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല, പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കൂടാതെ ഇറാഖിലെ കുര്‍ദിസ്ഥാനിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സമുദ്ര, വ്യോമ പ്രതിരോധത്തോടൊപ്പം വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യ സ്വീകരിക്കേണ്ട സുരക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. അതേസമയം ഓപ്പറേഷന്‍ ഗംഗ വഴി യുദ്ധമുഖത്ത് നിന്ന് ഇതുവരെ, 20,000 പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Related Articles

Latest Articles