Friday, May 3, 2024
spot_img

മറഞ്ഞിരുന്നെത്തിയ അപകടം..! കാർ ഓടിച്ചിരുന്നത് ഉല്ലാസ്, സുധി ഇരുന്നത് മുൻവശത്ത്,താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടിത്തരിച്ച് സിനിമാ ലോകം

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു നാടിനെ ഒന്നടങ്കം കരയിപ്പിച്ച് കൊണ്ട് കൊല്ലം സുധിയുടെ ജീവനെടുത്ത ആ അപകടം തേടിയെത്തിയത്.സുധിയും സംഘവും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയില്‍ സുധിക്കും സംഘത്തിനും പരിപാടിയുണ്ടായിരുന്നു. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.

ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂർണ്ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ രണ്ടുപേരുടെ പരിക്ക് അതീവഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത് സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി ചലച്ചിത്ര മേഖലയിലെത്തിയത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇൻ്റർനാഷണൽ ലോക്കൽ സ്‌റ്റോറി,കേശു ഈ വീടിൻ്റെ നാഥൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മരണപ്പെടുമ്പോൾ സുധിക്ക് 37 വയസ്സ് മാത്രമായിരുന്നു പ്രായം.സ്റ്റേജ് ഷോകളിൽ മാത്രമല്ല, ബി​ഗ് സ്ക്രീനിലും സുധി നൽകിയത് എന്നും ഓർത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ. ‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്’, എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോ​ഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്

Related Articles

Latest Articles