Tuesday, June 18, 2024
spot_img

പുതുക്കിയ ശമ്പള വർദ്ധന നടപ്പിലാക്കാത്തതിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎൻഎ ;ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക,കരാർ നിയമങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം,മാർച്ച് 6ന് നഴ്‌സുമാരുടെ സൂചന പണിമുടക്ക്

കൊച്ചി : നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക,കരാർ നിയമങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ഇവരുടെ ആവശ്യം.എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6ന് സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു.

നിരന്തര സമരത്തിനൊടുവിൽ 2018 ൽ നഴ്സുമാർ നേടിയെടുത്ത ശമ്പള പരിഷ്കരണം മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ നാല് വർഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂർണ്ണമായി നടപ്പിലാക്കിയില്ല.ഈയൊരു സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് യുഎൻഎ ഒരുങ്ങുന്നത്. പത്തടിപ്പാലത്ത് നിന്നും ഇടപ്പള്ളി വരെയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.

Related Articles

Latest Articles