Wednesday, April 24, 2024
spot_img

രാഹുൽ മത്സരിക്കുമോ എന്നറിയാതെ പ്രചാരണം നടത്താനാവാതെ ടി. സിദ്ദീഖ് വലയുമ്പോൾ, സമാനമായ മറ്റൊരു പ്രതിസന്ധിയിലാണ് ഇടതുപക്ഷവും. ഇടത് സ്ഥാനാർഥി ആയി സുനീറിനെ പ്രഖ്യാപിച്ചു എങ്കിലും രാഹുൽ ഗാന്ധി ആണ് എതിരാളി എങ്കിൽ മത്സരം വെറും ചടങ്ങ് മാത്രമാകും. കാരണം, ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാർഥിയും രാഹുൽ ഗാന്ധി തന്നെയാണ്. ആ നിലയിൽ സ്വന്തം പ്രധാനമന്ത്രി സ്ഥാനാർഥിയെ എതിർത്തു തോൽപ്പിക്കാതെ സൗഹൃദ മത്സരം മാത്രമായി ചുരുക്കേണ്ടി വരും.

എന്നാൽ ഇതിനിടെ രാഹുൽ ഗാന്ധിയുടെ മത്സര കാര്യം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. രാഹുൽ 2009-ലും, 2014-ലും തിരഞ്ഞെടുപ്പ് വരണാധികാരിക്ക് മുൻപാകെ കൊടുത്ത സത്യവാങ്മൂലത്തിൽ നിന്നും വ്യത്യസ്തമായാണ് ഇക്കുറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ എന്ന് ബിജെപി ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കൂടാതെ 2014-നെ അപേക്ഷിച്ച് രാഹുൽ ഗാന്ധിയുടെ സ്വത്തിൽ 1600% വർദ്ധന എങ്ങനെ ഉണ്ടായി എന്നും, ന്യൂഡൽഹിയിൽ ബിജെപി വക്താവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ ചോദിച്ചിരുന്നു. കൂടാതെ ബിജെപി ഔദ്യോഗിക പരാതിയും നൽകി കഴിഞ്ഞു. ഇതോടെ അങ്കലാപ്പിൽ ആയ കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു. ഇന്ന് പത്രപ്രവർത്തകരുടെ വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു രാഹുലിന് മറുപടി.

Related Articles

Latest Articles