Friday, January 9, 2026

ഇനി തീപാറും പോരാട്ടം; അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന്

കൂളിഡ്ജ്: അണ്ടർ 19 ലോകകപ്പിൽ (Under19 Cricket World Cup) ഇന്ന് തീപാറും പോരാട്ടം. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. 24 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഫൈനൽ കളിക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം നടക്കുന്നത്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എട്ടാമത്തെ ഫൈനലാണ് ഇന്ന് നടക്കുന്നത്. ഇതുവരെ നാല് തവണ(2000,2008,2012,2018) കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ച ഇന്ത്യ അഞ്ചാം കിരീടം ലക്ഷ്യം വച്ചാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്.

സെമിയിൽ കരുത്തരായ ഓസ്‌ട്രേലിയയെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം ഇത്തവണ അണ്ടർ 19 ലോകകപ്പ് ഫൈനലിലെത്തിയത്. 1998ൽ കന്നി ലോകകപ്പ് നേടിയശേഷം ഇംഗ്ലണ്ട് അണ്ടർ 19 ഫൈനലിൽ എത്തുന്നത് ഇതാദ്യമാണ്. മത്സരത്തിന്റെ ചരിത്രത്തിൽ തുടർച്ചയായ നാലാം തവണ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീം എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.

Related Articles

Latest Articles