Wednesday, October 21, 2026

കൊല്ലത്ത് 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി; 21 കാരനായ ബന്ധു കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

അതേസമയം സംഭവത്തില്‍ ബന്ധുവായ 21 കാരനെ പോലീസ് കസ്റ്റഡയില്‍ എടുത്തു. ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിൽസിച്ചപ്പോൾ സംശയം തോന്നിയ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിംലി​ഗ് നടത്തി. കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. പിന്നാലെ പെണ്‍കുട്ടിയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റ‍ഡിയില്‍ എടുക്കുകയായിരുന്നു.

Related Articles

Latest Articles