Tuesday, April 30, 2024
spot_img

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ പിടിയില്‍ : അറസ്റ്റിലായത് മയക്കുമരുന്ന് കേസില്‍

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌ക്കര്‍ മുംബൈയില്‍ അറസ്റ്റിലായി. മയക്കുമരുന്ന് കേസിലാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. കാശ്മീരില്‍ നിന്നും പഞ്ചാബില്‍ നിന്നുമാണ് കസ്‌ക്കര്‍ മയക്ക്മരുന്ന്
എത്തിച്ചതെന്നാണ് നിഗമനം. നേരത്തേ ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കസ്‌ക്കറിനെ 2003 ലാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. മുംബൈയിലെ ദാവൂദ് ഇബ്രാഹിമിന്റെ ഭൂമിയിടപാടുകള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്നാണ് പറയപ്പെടുന്നത്. ഒരു ബില്‍ഡറുടെ കൈയ്യില്‍ നിന്നും ഭീഷണപ്പെടുത്തി
മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസിലും കസ്‌ക്കര്‍ പ്രതിയാണ്. കേസില്‍ ദാവൂദ് ഇബ്രാഹിമിനും പ്രധാന പങ്കുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles