Friday, January 9, 2026

പ്ലൈവുഡ് കടയിലേക്ക് പെട്രോൾ ബോംബെറിഞ്ഞ് അജ്ഞാതർ; ആളപായമില്ല; പ്രദേശവാസികൾ ആശങ്കയിൽ

ചെന്നൈ : പ്ലൈവുഡ് കടയ്‌ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് അജ്ഞാതർ . കടയുടെ ജനൽച്ചില്ലുകൾ തകർത്തു. കോയമ്പത്തൂർ സ്വദേശികളായ മദൻ കുമാർ , സച്ചിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്. മേട്ടുപ്പാളയത്തുനിന്ന് കോയമ്പത്തൂരിലേക്കുള്ള പ്രധാന പാതയ്‌ക്കടുത്താണ് സംഭവം നടന്നത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കടയിൽ സൂക്ഷിച്ചിരുന്ന ഏതാനും പ്ലൈവുഡ് കഷ്ണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാവിലെ കടയിൽ എത്തിയ ജീവനക്കാരാണ് പുറകിലെ ജനൽ ചില്ലുകൾ തകർന്നത് ശ്രദ്ധിച്ചത്. ഇവർ അകത്തു കടന്നപ്പോഴാണ് അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞത് കാണുന്നത്.

പിന്നാലെ അധികൃതരെ വിവരം അറിയിച്ചു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പ്രധാന പാതയ്‌ക്ക് അരികലെ കടയിൽ നടന്ന ബോംബെറ് നിലവിൽ കോയമ്പത്തൂരിൽ ഏറെ ആശങ്ക ഉയർത്തുകയാണ്.

Related Articles

Latest Articles