നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗാന്ധിനഗറിലാണ് സംഭവം. കേസില്‍ യുവതിയുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഗാന്ധി നഗറില്‍ ബാര്‍ബറായിരുന്ന പ്രഭുവാണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ സുഹൃത്ത് കവിതയും ഇവരുടെ സഹായികളായ അമുല്‍, കാര്‍ത്തിക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 15ന് റോഡരികില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

