Tuesday, May 21, 2024
spot_img

370ാം അനുച്ഛേദം എടുത്ത് കളയപ്പെടേണ്ടത്; ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം; തസ്ലീമ നസ്രീന്‍

ദില്ലി : ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിവാദ ബംഗാളി എഴുത്തുകാരിയും സ്ത്രീപക്ഷ എഴുത്തുകാരിയുമായ തസ്ലീമ നസ്രീന്‍. ഇതേ മാതൃകയില്‍ രാജ്യത്ത് ഏക സിവില്‍ കോഡും കൊണ്ട് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധമായ ശരിഅത്ത് നിയമങ്ങള്‍ എടുത്ത് കളയേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ട്വിറ്ററിലൂടെയാണ് അവര്‍ കശ്മീര്‍ വിഷയത്തില്‍ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. ലജ്ജ എന്ന നോവലിലൂടെയാണ് തസ്ലീമ നസ്രിന്‍ ശ്രദ്ധേയയായത്. പിന്നീട് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തു.

നിരവധി കശ്മീരി നേതാക്കളെ തടവില്‍ വയ്ക്കുകയും ചെയ്തിരുന്നു. വിവിധ കോണുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തുവന്നിരുന്നു.

Related Articles

Latest Articles