Tuesday, December 30, 2025

ബജറ്റ് 2022: മഹാമാരിയുടെ പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജം; ജല്‍ജീവന്‍ മിഷന് 60,000 കോടി; 5ജി ഉടൻ; 400 പുതിയ വന്ദേഭാരത് തീവണ്ടികള്‍; പ്രഖ്യാപനങ്ങൾ ഇങ്ങനെ

ദില്ലി: മഹാമാരിയുടെ പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമെന്ന് ധനമന്ത്രി ( Nirmala Sitharaman) നിര്‍മല സീതാരാമന്‍. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിൽ ഊന്നൽ നൽകുന്നത് നാല് കാര്യങ്ങൾക്കെന്ന് ധനമന്ത്രി പറഞ്ഞു. പാർലമെന്‍റിൽ ബജറ്റ് പ്രസംഗം ആരംഭിക്കവെയാണ് ധനമന്ത്രി ആമുഖമായി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതി, എല്ലാവർക്കും വികസനം, ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയ്ക്കാണ് ബജറ്റ് 2022ൽ കേന്ദ്രം ഊന്നൽ നൽകുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക ഉല്‍പന്ന നീക്കത്തിന് ഒരു സ്റ്റേഷന്‍, ഒരു ഉല്‍പന്നം എന്ന പദ്ധതി നടപ്പിലാക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും. മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Related Articles

Latest Articles