Monday, September 21, 2026

കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്ക് നീക്കം; 10 മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യത; പാർലമെന്റ് സമ്മേളനത്തിന് മുൻപ് മാറ്റമുണ്ടാകും

ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്ക് നീക്കം. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് സാധ്യത. പാർലമെന്റ് സമ്മേളനത്തിന് മുൻപ് മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം.

തിങ്കളാഴ്ച പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ മാറ്റങ്ങൾക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. രാഷ്ട്രപതിയുടെ വിദേശ സന്ദർശനം, ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതൃയോഗങ്ങൾ എന്നിവ ഈ ആഴ്ച തന്നെ നടക്കേണ്ടതിനാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും.

Related Articles

Latest Articles