Sunday, May 19, 2024
spot_img

‘രാജ്യത്തിനും, സേനയ്‌ക്കും തീരാ നഷ്ടം’;സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി:രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തിനും, ഇന്ത്യൻ സൈന്യത്തിനും തീരാ നഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചത്.

‘സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, 11 സേനാംഗങ്ങൾ എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, സൈന്യത്തിനും തീരാ നഷ്ടമാണ്’- രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. 12.30നായിരുന്നു അപകടമുണ്ടായത്. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

ഇന്ന് വൈകിട്ടോടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Related Articles

Latest Articles