ബെംഗളുരു : രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധിയെന്നും മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനാണെന്നും നിർമ്മല സീതാരാമൻ ചോദിച്ചു.
സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പെന്നും മന്ത്രി വ്യക്തമാക്കി.ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയ്ക്ക് ആ സ്വഭാവമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

