Monday, May 27, 2024
spot_img

കോഴിക്കോട് ഭീകരാക്രമണക്കേസ്; പ്രതിയുടെ ഭീകരബന്ധം പറയാറായിട്ടില്ല,യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങൾ ആക്രമണത്തിന്റെ പൂർണചിത്രം ലഭിച്ചശേഷം :ഡിജിപി അനില്‍കാന്ത്

കോഴിക്കോട് : കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ വിശദമെഡിക്കല്‍ പരിശോധനകൾക്ക് വിധേയനാക്കുമെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധന ആവശ്യമാണ്.പ്രതിയുടെ ആരോഗ്യസ്ഥിതി മനസിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യല്‍ നടത്തുക . ഭീകരബന്ധമടങ്ങമുള്ള കാര്യങ്ങൾ നിലവിൽ പറയാറായിട്ടില്ലെന്നും . ആക്രമണത്തിന്റെ പൂർണചിത്രം ലഭിച്ചാൽമാത്രമേ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂയെന്ന് അനിൽകാന്ത് വ്യക്തമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“ചോദ്യം ചെയ്യലിൽ പ്രതി പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ട്. മഹാരാഷ്ട്ര പൊലീസ്, പ്രത്യേക അന്വേഷണസംഘം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്” ഡിജിപി അനിൽകാന്ത് പറഞ്ഞു.

Related Articles

Latest Articles