Tuesday, May 7, 2024
spot_img

അമിത് ഷാ നാളെ കേരളത്തിൽ ; പാർട്ടി പരിപാടികളിലും സർക്കാർ യോഗങ്ങളിലും പങ്കെടുക്കും;ഓണാഘോഷങ്ങളിലും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ വൈകുന്നേരം കേരളത്തിൽ എത്തും.കേരളത്തിലെത്തുന്ന അമിത് ഷാ പാർട്ടി പരിപാടികളിലും സർക്കാർ യോഗങ്ങളിലും പട്ടിക ജാതി സംഗമത്തിലും പങ്കെടുക്കും.കേരളത്തിലെ പട്ടിക ജാതി വിഭാഗങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ പരിപാടിയിൽ ചർച്ച ചെയ്യും. തുടർന്ന് ശനിയാഴ്ച കോവളത്ത് നടക്കുന്ന ബിജെപിയുടെ ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലും കേരള സർക്കാരിന്റെ ഉന്നത തല യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ആയിരക്കണക്കിന് പ്രവർത്തകർ ആണ് അമിത് ഷായ്‌ക്ക് ഉജ്ജ്വല സ്വീകരണം നൽകുന്നതിനായ് തയ്യാറായിരിക്കുന്നത്.

ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യ മന്ത്രി പിണറായി വിജയൻ അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് കത്തയച്ചിരുന്നു. എന്നാൽ താൻ മുഖ്യാതിഥിയായി പങ്കെടുക്കില്ല എന്ന് അദ്ദേഹം ഇതിനോടകം തന്നെ അറിയിച്ചിരുന്നു. സെപ്തംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം കഴിഞ്ഞ ദിവസം അദ്ദേഹം നിരസിച്ചിരുന്നു.ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

Related Articles

Latest Articles