Sunday, October 4, 2026

ചീഫ് ജസ്റ്റിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു: ഇന്ത്യൻ ജുഡീഷ്യറി ലോകത്തിലെ മറ്റേതൊരു ജുഡീഷ്യൽ സംവിധാനങ്ങളെക്കാളും സ്വതന്ത്രം; ന്യായാധിപന്മാർ രാജ്യത്ത് പൂർണ്ണ സുരക്ഷിതർ

ലോകത്തിലെ ഒരു ജുഡീഷ്യറിയും ഇന്ത്യയിലേതിനോളം സ്വതന്ത്രമല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കഴിഞ്ഞ ദിവസം മാധ്യമ വിചാരണയെ വിമർശിച്ച് ചീഫ് ജസ്റ്റിസ് രാമനാനടത്തിയ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. “ഇന്ത്യയിലും ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾക്കനുസരിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഇലക്‌ട്രോണിക്, സോഷ്യൽ മീഡിയകൾ വഴി നടക്കുന്ന മാധ്യമ വിചാരണയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ… ആർക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കിൽ നമുക്ക് ഇത് പൊതുസമൂഹത്തിൽ ചർച്ച ചെയ്യാം. അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല,” റിജിജു പറഞ്ഞു. “ഇന്ത്യൻ ജഡ്ജിമാരും ജുഡീഷ്യറിയും പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു, ഒരു ജഡ്ജിയും ജുഡീഷ്യറിയും ഇന്ത്യയിലേതുപോലെ ലോകത്തെവിടെയും സ്വതന്ത്രമല്ലെന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജഡ്ജിമാർക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങളുടെ വിഷയം ഉയർത്തിക്കാട്ടി, രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകുന്ന സുരക്ഷാ ന്യായാധിപന്മാർക്ക് നൽകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ ആരോപിച്ചിരുന്നു. ജഡ്ജിമാർ ഉടനടി പ്രതികരിക്കരുതെന്നും ഇത് ബലഹീനതയോ നിസ്സഹായതയോ ആയി തെറ്റിദ്ധരിക്കരുതെന്നും ചീഫ് ജസ്റ്റിസ് രമണ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകൾ ജനങ്ങളെ ബാധിക്കുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്നു. രമണ കൂട്ടിച്ചേർത്തു

Related Articles

Latest Articles