Monday, September 21, 2026

കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി ആശുപത്രിയില്‍; നെഞ്ചുവേദനയെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയിലാണ്

ദില്ലി: കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസില്‍ തീവ്രപരിചണ വിഭാഗത്തിലാണ് മന്ത്രി ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം രാത്രി 10. 50 ഓടെയാണ് മന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. 58 കാരനായ ഗംഗാപുരം കിഷന്‍ റെഡ്ഡി, നിലവില്‍ ടൂറിസം, സംസ്‌കാരികം, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.

Related Articles

Latest Articles