Thursday, October 22, 2026

കേന്ദ്രമന്ത്രി വി. മുരളീധരന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി നാളെ ഒമാനിലെത്തും; കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുന്നത് പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങൾ

ദില്ലി: ഔദ്യോഗിക സന്ദർശത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നാളെ ഒമാനിൽ എത്തും. ഔദ്യോഗിക സന്ദർശത്തിനായി രണ്ടാം തവണയാണ് വി. മുരളീധരന്‍ ഒമാനിൽ എത്തുന്നത്.
ഇന്ത്യയ്ക്കും ഒമാനിലും ഇടയിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നുവരുന്ന ഉന്നതതല സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരന്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ക്ക് പുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചയായിരിക്കും.

Related Articles

Latest Articles