Thursday, December 18, 2025

നികുതിയിനത്തിൽ ബിസിസിഐ സർക്കാർ ഖജനാവിൽ അടച്ചത് സഹസ്ര കോടി ! രാജ്യസഭയില്‍ വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി പങ്കജ് ചൗധരി

2021-22 സാമ്പത്തികവര്‍ഷത്തില്‍ ബിസിസിഐ അടച്ച നികുതി വിവരങ്ങൾ പുറത്തു വന്നു.1159 കോടി രൂപയാണ് ടാക്‌സ് ഇനത്തില്‍ ബിസിസിഐ സർക്കാർ ഖജനാവിൽ അടച്ചത് .രാജ്യസഭയില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിനുത്തരമായി കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ബിസിസിഐ അടച്ച നികുതി , ലഭിച്ച വരുമാനം, ചിലവ് എന്നിവയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 844.92 കോടി രൂപയാണ് ടാക്‌സ് ഇനത്തില്‍ അടച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 882.29 കോടി രൂപയാണ് അടച്ചത്. 2019-ല്‍ 844.92 കോടി രൂപയും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 596.63 കോടി രൂപയും ടാക്‌സ് ഇനത്തില്‍ അടച്ചു.

2021-22 വര്‍ഷത്തില്‍ 7606 കോടി രൂപയാണ് ലഭിച്ചത്. 3064 കോടി രൂപയാണ് ചിലവ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4735 കോടി രൂപ ലഭിച്ചപ്പോള്‍ 3080 കോടി രൂപ ചിലവ് വന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ബിസിസിഐക്ക് ഐസിസി യില്‍ നിന്ന് ലഭിക്കുന്നതിന് പുറമേ ഐപിഎല്ലില്‍ നിന്നും വന്‍ തുകയാണ് വരുമാനമായി ലഭിക്കുന്നത്.

Related Articles

Latest Articles