Kerala

റാങ്ക് ലിസ്റ്റിലുള്ളവർ പട്ടിണിസമരത്തിൽ; രാഷ്‌ട്രീയത്തണലിൽ പിൻവാതിൽ നിയമനങ്ങൾ പൊടിപൊടിക്കുന്നു; കോട്ടയത്ത് പത്താംക്ലാസ്‌ തോറ്റ പ്യൂണ്‍ അസിസ്‌റ്റന്റായി, ഒടുവിൽ കൈക്കൂലി കേസിൽ അഴിക്കുള്ളിലേയ്ക്ക്

കോട്ടയം: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം പാർട്ടിക്കാർക്കും, ബന്ധുക്കൾക്കും അടിസ്ഥാന യോഗ്യത പോലും നോക്കാതെ സർക്കാർ ജോലികളിൽ (Illegal Appointment In Government Service) നിയമനം നൽകുകയാണ്. ഇതുസംബന്ധിച്ച് കനത്ത ആക്ഷേപം ഉയരുന്നുമുണ്ട്. ഇന്നലെ കൈക്കൂലി കേസിൽ സർവകലാശാല പരീക്ഷാവിഭാഗത്തിലെ അസിസ്‌റ്റന്റായ ആര്‍പ്പൂക്കര സ്വദേശി സി.ജെ. എല്‍സിയെ വിജിലന്‍സ്‌ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൈക്കൂലി കേസില്‍ അറസ്‌റ്റിലായ എം.ജി. സര്‍വകലാശാല ജീവനക്കാരി പ്യൂണ്‍ തസ്‌തികയില്‍നിന്നു സര്‍വകലാശാല അസിസ്‌റ്റന്റ്‌ വരെയായതു രാഷ്‌ട്രീയത്തണലില്‍ ആണെന്നാണ് റിപ്പോർട്ട്.

അതേസമയം വിദ്യാര്‍ഥിയില്‍നിന്നു കൈക്കൂലി വാങ്ങവെയാണ്‌ പരീക്ഷാവിഭാഗത്തിലെ അസിസ്‌റ്റന്റായ ആര്‍പ്പൂക്കര സ്വദേശി സി.ജെ. എല്‍സിയെ വിജിലന്‍സ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌. പത്താം ക്ലാസ്‌ പരീക്ഷ തോറ്റ എല്‍സി സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ്‌ പഠനവിഭാഗത്തില്‍ സ്വീപ്പറായി താല്‍ക്കാലികാടിസ്‌ഥാനത്തിലായിരുന്നു എം.ജിയില്‍ ജോലി തുടങ്ങിയത്‌. ചിട്ടി, പലിശ ഇടപാടുകളുള്ള മറ്റൊരു സര്‍വകലാശാല ജീവനക്കാരനുമായി എല്‍സിക്കു സാമ്പത്തിക ഇടപാടുകളുണ്ടെന്ന നിഗമനത്തില്‍ ഈ ദിശയില്‍ വിജിലന്‍സ്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. അറസ്‌റ്റിലായ എല്‍സിയെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു. അതേസമയം എസ്‌.എസ്‌.എല്‍.സി. തോറ്റവര്‍ക്ക്‌ 2009ല്‍ പ്യൂണ്‍ തസ്‌തികകളില്‍ സര്‍വകലാശാല സ്‌ഥിര നിയമനം നല്‍കി. ഇതിനുമുമ്പ്‌ ഏഴാംക്ലാസ്‌ യോഗ്യതയാക്കി പ്യൂണ്‍ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു. എസ്‌.എസ്‌.എല്‍.സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാമായിരുന്നു. ഇതിനെതിരെ ഇടതുസംഘടനകള്‍ കേസ്‌ നല്‍കിയതോടെ റിക്രൂട്ട്‌മെന്റ്‌ മുടങ്ങി.

തുടര്‍ന്നാണ്‌ 2009ല്‍ പുനര്‍വിജ്‌ഞാപനത്തിലൂടെ ഈ തസ്‌തികകളിലേക്ക്‌ പത്താംക്ലാസ്‌ തോറ്റവരില്‍നിന്നുമാത്രം അപേക്ഷ ക്ഷണിച്ചത്‌. പത്താംക്ലാസ്‌ ജയിച്ച വിവരം മറച്ചുവച്ച്‌ ജോലിക്ക്‌ കയറിയ സ്‌ത്രീയെ പുറത്താക്കുക വരെ ചെയ്‌തു. എഴുത്തുപരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖം വഴിയായിരുന്നു നിയമനം. 2009ല്‍ റാങ്ക്‌ പട്ടിക വന്നു. 2010ല്‍ എല്‍സി അടക്കമുള്ളവര്‍ ജോലിക്കു കയറി. അന്നുകയറിയ 95 ശതമാനം പേരും ഇടതുസംഘടനാബന്ധമുള്ളവരായിരുന്നു എന്ന്‌ ആക്ഷേപമുണ്ട്‌. തുടര്‍ന്ന്‌ എല്‍സി സാക്ഷരതാമിഷന്റെ പത്താംക്ലാസും പ്ലസ്‌ടുവും ജയിച്ചു, സര്‍വകലാശാലയില്‍ നിന്നു തന്നെ പ്രൈവറ്റായി ബിരുദവും നേടി. എല്‍സിയുടെ ബിരുദ നേട്ടവും അക്കാലയളവില്‍ വിവാദമായിരുന്നു. ഇക്കാലയളവിലാണ്‌ ഡിഗ്രിയും നാലു വര്‍ഷത്തിലേറെ സേവനവുമുള്ള, താഴ്‌ന്ന തസ്‌തികയിലുള്ളവര്‍ക്ക്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്ക്‌ സ്‌ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിക്കുന്നത്‌.

സര്‍വകലാശാല അസിസ്‌റ്റന്റ്‌ തസ്‌തികയില്‍ നാലു ശതമാനം പേര്‍ക്ക്‌ സ്‌ഥലം മാറ്റം വഴി പ്രമോഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇത്‌ സര്‍വകലാശാലകളില്‍ എന്‍ട്രി കേഡര്‍ തസ്‌തികയുടെരണ്ടു ശതമാനമാണ്‌. സര്‍ക്കാര്‍ ഉത്തരവ്‌ ലംഘിച്ച്‌ എം.ജിയിലും നാലുശതമാനം പേര്‍ക്ക്‌ സ്‌ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചു. 238 എന്‍ട്രി കേഡര്‍ തസ്‌തികയുടെ നാലുശതമാനം കണക്കാക്കുമ്പോള്‍ വെറും ഒമ്പതുപേര്‍ക്കു മാത്രമാണ്‌ സ്‌ഥാനക്കയറ്റം ലഭിക്കുക. അതോടെ യൂണിവേഴ്‌സിറ്റി അസി., സീനിയര്‍ ഗ്രേഡ്‌ അസി., അസി. സെക്ഷന്‍ ഓഫിസര്‍ എന്നിങ്ങനെ മൂന്നു കേഡറിലുമുള്ള മൊത്തം അസിസ്‌റ്റന്റുമാരുടെ നാലുശതമാനമായ 28 പേര്‍ക്ക്‌ സ്‌ഥാനക്കയറ്റം നല്‍കി. അങ്ങനെ എം.ബി.എ വകുപ്പില്‍ സ്‌ഥാനക്കയറ്റം കിട്ടിയവരിലൊരാളാണ്‌ എല്‍സി. 2016 ഓഗസ്‌റ്റിലാണ്‌ ഈ തസ്‌തികയിലേക്ക്‌ പി.എസ്‌.സി ആദ്യ നിയമനം നടത്തുന്നത്‌. 2019 വരെ കാലാവധിയുള്ള റാങ്ക്‌ലിസ്‌റ്റ്‌ ഉള്ളപ്പോഴാണ്‌ 2017ല്‍ ഇവര്‍ക്ക്‌ അസിസ്‌റ്റന്റായി നിയമനം ലഭിച്ചത്‌. എന്നാല്‍ ഇതുവരെ ഇവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തല പരിക്ഷ എഴുതിയിട്ടുമില്ല. അറസ്‌റ്റിനു പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടു സംബന്ധിച്ചു മറ്റു വിവരങ്ങള്‍ ലഭ്യമായില്ല.

അതേസമയം പരീക്ഷ പാസായി റാങ്ക് ലിസ്റ്റിൽ വന്നവർ പോലും ഇവിടെ സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞും പട്ടിണി കിടന്നും സമരം ചെയ്യുമ്പോഴാണ് സർക്കാരിന്റെ ഈ പിൻവാതിൽ നിയമനങ്ങൾ. സംഭവത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്. കൂടുതൽ അന്വേഷണം ഊര്ജിതമാക്കിയാൽ ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകൾ ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് വിജിലൻസ് പറയുന്നത്.

Anandhu Ajitha

Recent Posts

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

4 hours ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

5 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

5 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

6 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

7 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

9 hours ago