പട്‌ന: ബീഹാറില്‍ ഇതുവരെ തിരിച്ചറിയാത്ത പുതിയൊരുതരം കൊവിഡ് വകഭേദം കണ്ടെത്തി. ബീഹാറിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പരിശോധിച്ച 32 സാമ്പിളുകളില്‍ ഒന്നിലാണ് ഇതുവരെ തിരിച്ചറിയാത്ത വകഭേദം ലഭിച്ചത്.
ഇതിൽ 27 സാമ്പിളുകള്‍ വലിയ വകഭേദം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ബാക്കി നാലെണ്ണം ഡെല്‍റ്റാ വകഭേദവും, ഒരെണ്ണം ഇതുവരെ കാണാത്ത തരമാണെന്നാണ് കണ്ടെത്തിയത്.
എന്നാൽ ഇതിനിടെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ എല്ലാവുരം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലെ പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തിപ്പെടുന്ന ലക്ഷണമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്നത്. 5022 പുതിയ കേസുകളാണ് ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരണമടഞ്ഞതോടെ 12,101 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതോടെ ബീഹാറിലെ ആക്ടീവ് കൊവിഡ് കേസുകള്‍ 16,898 ആയി ഉയര്‍ന്നു.

