Wednesday, September 23, 2026

മമ്മൂട്ടിയുടെ മന്നാടിയാർ ഗായത്രിമന്ത്രം ചൊല്ലിയാൽ തെറ്റില്ല, ഉണ്ണി മുകുന്ദൻ ചെയ്‌താൽ തെറ്റോ? | unni mukundan

നിങ്ങൾ “ധ്രുവം “എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ(ഇത് മാത്രമല്ല നിരവധി സിനിമകൾ ഉദാഹരണങ്ങളായി ഉണ്ട്) .. അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങൾ ആയിരുന്നല്ലോ..

അതിലെ വില്ലനായ ഹൈദർ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയിൽ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വർഗീയത കാണാത്തവർ ഇന്ന് വർഗീയത കാണുന്നെങ്കിൽ വർഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിൽ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്…

നിങ്ങളുടെ വർഗീയ കാർഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും … ഒന്ന് കണ്ണ് തുറന്നു നോക്കുക.. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന gods own country യെ അപ്പാടെ അങ്ങ് വിഴുങ്ങാമെന്നു കരുതിയോ?

Related Articles

Latest Articles