കോട്ടയം : 2021-ലെ മലയാള ആക്ഷൻ ത്രില്ലർ അജഗജാന്തരം ബോക്‌സ് ഓഫീസിൽ വൻ ചലനം സൃഷ്ട്ടിച്ച ചിത്രങ്ങളിലൊന്നാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി വർഗീസും കിച്ചു ടെല്ലസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരോടൊപ്പം സിനിമയിൽ കേന്ദ്ര കഥാപാത്രമായ ആനയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു . കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് ചിത്രത്തിൽ അഭിനയിച്ചത്.ഈ ആന ഇന്നലെ ചരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു.
ആനയുടെ വേർപ്പാടിൽ സോഷ്യൽ മീഡിയയിലും അനുശോചനം നടക്കുകയാണ്. എന്നാൽ ഒത്തിരി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ണികൃഷ്ണന്റെ മരണത്തിൽ വ്യാജ വാർത്ത പടച്ച് മുതലെടുക്കുകയാണ് മനുഷ്യന്റെ പീഡനം മൂലം ചരിഞ്ഞ ഒരു കൊമ്പനാനയായാണ് അവർ ആനയെ പരിചയപ്പെടുത്തുന്നത്.
.വോയ്‌സ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് സൊസൈറ്റി (വിഎഫ്‌എഇഎസ്) എന്ന് പേരിട്ടിരിക്കുന്ന ട്വിറ്റർ ഹാൻഡിൽ ആനയുടെ ശവശരീരത്തിന്റെ ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആനയുടെ മരണവാർത്ത പുറത്തുവിട്ടിരിക്കുന്നത് . നടയ്ക്കൽ ഉണ്ണികൃഷ്ണൻ കടുത്ത പീഡനത്തെ തുടർന്നാണ് ചരിഞ്ഞതെന്നാണ് ഈ ട്വിറ്റർ ഹാൻഡിലിന്റെ അവകാശപ്പെടുന്നത്. ഇതിന്റെ ചുവടു പറ്റി ഇതേ രീതിയിൽ പോസ്റ്റുകൾ ഇടുകയാണ് സോഷ്യൽ മീഡിയയിലെ ചില പ്രത്യേക തരം മൃഗസ്നേഹികൾ.സത്യാവസ്ഥ അറിയാതെ ഒട്ടനവധി ആളുകൾ ഇവ ഷെയർ ചെയ്യുന്നുമുണ്ട്.

