Monday, September 21, 2026

ജോണ്‍ ബ്രിട്ടാസിനു മറുപടി പറയേണ്ടി വരും !!മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ‘മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചു’ ബ്രിട്ടാസിനെതിരേ രാജ്യസഭാ ചെയർമാന് ബിജെപിയുടെ പരാതി

തിരുവനന്തപുരം: കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കി

സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ തമ്മിൽ ശത്രുത മനോഭാവമുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസ് നടത്തിയ പ്രസംഗമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ബ്രിട്ടാസിനെതിരെ തക്കതായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മുജാഹിദ് സമ്മേളനത്തില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം. വിവിധ ബിജെപി നേതാക്കള്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായിനേരത്തെ തന്നെ രംഗത്തുവന്നിരുന്നു.

Related Articles

Latest Articles