Monday, September 21, 2026

പുതുവർഷം ജയിച്ചു തുടങ്ങി കൊമ്പന്മാർ;ജംഷഡ്പൂരിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

കൊച്ചി: സ്വന്തം കാണികൾക്കുമുന്നിൽ നടന്ന പോരാട്ടത്തിൽ ജംഷഡ്പൂരിനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് . ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇതോടെ സീസണിലെ 8 ആം വിജയവും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

12 കളികൾ പൂർത്തിയാക്കുമ്പോൾ മൂന്നെണ്ണം മാത്രം തോറ്റ ബ്ലാസ്റ്റേഴ്സിന് 25 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സിനായി അപ്പോസ്തലസ് ജിയാനു (9–ാം മിനിറ്റ്), ദിമിത്രിയോസ് ഡയമെന്റകോസ് (31, പെനൽറ്റി), അഡ്രിയൻ ലൂണ (65) എന്നിവർ ഗോളുകൾ നേടി. ജംഷഡ്പൂരിന്റെ ഏകഗോൾ നൈജീരിയൻ താരം ഡാനിയൽ ചിമ സ്വന്തമാക്കി.

Related Articles

Latest Articles