Friday, January 2, 2026

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ അയോദ്ധ്യയില്‍; രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടും

ലക്‌നൗ: യു പി മുഖ്യമുഖ്യമന്ത്രി നാളെ അയോധ്യയിൽ. നിര്‍മ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയില്‍ എത്തുന്നത്. മൂന്ന് മണിക്കൂറോളം അദ്ദേഹം അയോദ്ധ്യയില്‍ തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ മക്രാന താഴ്‌വരയില്‍ നിന്നുളള മാര്‍ബിളുകള്‍ കൊണ്ടാണ് ശ്രീകോവില്‍ നിർമ്മിച്ചിരിക്കുന്നത്. ഇതില്‍ കൊത്തുപണികള്‍ ചെയ്യും. 8 മുതല്‍ 9 ലക്ഷംവരെ കൊത്തുപണികള്‍ ചെയ്ത കല്ലുകള്‍ ക്ഷേത്രത്തിന്റെ ആകെ നിര്‍മ്മാണത്തിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 6.37 ലക്ഷം കൊത്തുപണികള്‍ ഇല്ലാത്ത ഗ്രാനൈറ്റ് കല്ലുകള്‍, 4.70 ലക്ഷം പിങ്ക് കല്ലുകള്‍ എന്നിവയും ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമാണ്.

2020 ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട് തുടക്കം കുറിച്ചത്. നിലവില്‍ ക്ഷേത്രത്തിന്റെ ചുമരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

Related Articles

Latest Articles