Monday, January 5, 2026

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ യുപിയിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; നേതാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലക്‌നൗ: യുപിയിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം(BJP Candidate Attacked In UP). യുപയിലെ സംഭാൽ ജില്ലയിലായിരുന്നു സംഭവം. അസ്‌മോലി നിയമസഭ ണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹരേന്ദ്രയെന്ന റിങ്കുവിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ റിങ്കുവിന്റെ കാർ പൂർണമായും തകർന്നു.

സംഭവം നടക്കുന്നതിനിടെ രക്ഷപ്പെട്ട റിങ്കുവും അദ്ദേഹത്തിന്റെ അനുയായികളും പോലീസ് സ്‌റ്റേഷനിലെത്തിയാണ് അഭയം തേടിയത്. അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം യുപിയിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ 586 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.

Related Articles

Latest Articles