Sunday, June 2, 2024
spot_img

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് വിടവാങ്ങി

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിയും ഗവർണറും ആയിരുന്ന കല്യാൺ സിങ് അന്തരിച്ചു.89 വയസ്സായിരുന്നു. ബിജെപി യുടെ മുതിർന്ന നേതാവായ അദ്ദേഹം ഉത്തർപ്രദേശിലെ ആദ്യ ബിജെപി മുഖ്യമന്ത്രി ആയിരുന്നു.

രക്തത്തിലെ അണുബാധയെത്തുടർന്നും ഓർമ്മക്കുറവിനെത്തുടർന്നും ജുലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ചാണ് അന്ത്യം. കേന്ദ്രമന്ത്രിമാർ അടക്കം അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കല്യാൺ സിങ്ങിന്റെ ആരോഗ്യം മോശമായതിനെത്തുടർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

1991 ലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2014-ൽ രാജസ്ഥാൻ ഗവർണറായിരുന്നു. 1999 ൽ ബിജെപി വിട്ടു. 2004 ൽ വീണ്ടും ബിജെപിയിലേക്ക്. ആ വർഷം ബിജെപി ടിക്കറ്റിൽ ബുലന്ദേശ്വറിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2009 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും പാർട്ടിവിട്ടു. 2019 ൽ തിരികെ പാർട്ടിയിലെത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles