Friday, October 23, 2026

സ്ത്രീകൾക്ക് രണ്ട് ദിവസം ബസുകളിൽ സൗജന്യ യാത്ര; രക്ഷാബന്ധൻ ദിനത്തിൽ യോഗി സർക്കാരിന്റെ സമ്മാനം

ലക്‌നൗ: രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് ഉത്തർപ്രദേശ് സർക്കാർ സൗജന്യ ബസ് യാത്ര അനുവദിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. 48 മണിക്കൂർ നേരത്തേക്കാണ് യുപിഎസ്ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. ആഗസ്റ്റ് 10 ന് അർദ്ധ രാത്രി മുതൽ 12 ന് അർദ്ധ രാത്രിവരെ സംസ്ഥാനത്തെവിടേയും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൂടിയാണ് സ്ത്രീകൾക്ക് രണ്ട് ദിവസം ബസിൽ സൗജന്യ യാത്ര അനുവദിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്ത്രീകളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണമെന്ന് നേരത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്താണ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.

Related Articles

Latest Articles