Monday, June 17, 2024
spot_img

അനധികൃത മദ്യം കടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്നാൽ റോയൽ സല്യൂട്ടും മാജിക് മൊമന്റ്സും ഒരുമിച്ച് ആസ്വദിക്കാം; യുപി പൊലീസിന്റെ പരസ്യം വൈറൽ

മയിൻപുരി: യുപി പോലീസ് വ്യാജമദ്യ ലോബിക്കെതിരായ മുന്നറിയിപ്പ് എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്ന ട്വീറ്റ് ശ്രദ്ധേയമാകുന്നു. ഇതിനായി റോയൽ സല്യൂട്ടും മാജിക് മൊമന്റ്സും ഒരുമിച്ച് ആസ്വദിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഉത്തർ പ്രദേശ് പൊലീസിന്റെ പരസ്യമാണ് വൈറൽ ആകുന്നത്.

വ്യാജമദ്യ ലോബിക്കെതിരായ മുന്നറിയിപ്പ് എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്ന ട്വീറ്റ് അതിലെ സർഗ്ഗാത്മകത കൊണ്ടാണ് ജനങ്ങൾക്കിടയിൽ ശ്രദ്ധേയമാകുന്നത്. മദ്യങ്ങളുടെ ബ്രാൻഡ് നെയിമുകൾ കോർത്തിണക്കിയാണ് ട്വീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

”അബ്സൊല്യൂട്ട്‘ ഓർഡർ- നിങ്ങൾ ഉത്തർപ്രദേശ് സംസ്ഥാനത്തിലൂടെ അനധികൃത മദ്യം കടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ , ദയവായി ഞങ്ങളുടെ ‘വെയർഹൗസ്’ സൗകര്യം പ്രയോജനപ്പെടുത്തുക, ഈ അതിഥി മന്ദിരത്തിൽ നിങ്ങളെ ‘റോയൽ സല്യൂട്ടോടെ‘ സ്വീകരിച്ച് കുറച്ച് ‘മാജിക് മൊമന്റ്സ്‘ ആസ്വദിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കുന്നതായിരിക്കും. ഈ ഓഫർ ഉപയോഗിക്കുന്നത് നിർബന്ധവും സൗജന്യവുമാണ്.”എന്നാണ് ട്വീറ്റ്.

ഇതിലൂടെ ഉത്തർപ്രദേശിൽ വ്യാജമദ്യം കടത്തുന്നവരെ കൃത്യമായി കൈകാര്യം ചെയ്ത് നിയമത്തിന് മുന്നിൽ എത്തിക്കും എന്നാണ് ട്വീറ്റിന്റെ സാരം. അതേസമയം ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്ന അബ്സൊല്യൂട്ട്, വെയർഹൗസ്, റോയൽ സല്യൂട്ട്, മാജിക് മൊമന്റ്സ് എന്നിവ മദ്യങ്ങളുടെ ബ്രാൻഡ് നെയിമുകളാണ് എന്നതാണ് രസകരം. മദ്യം സൂക്ഷിക്കുന്ന സംഭരണ കേന്ദ്രങ്ങൾക്കും വെയർഹൗസ് എന്ന് പറയാറുണ്ട്. ഏതായാലും ഉത്തർ പ്രദേശ് പൊലീസിന്റെ കാൽപ്പനികമായ ഈ ട്വീറ്റ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Related Articles

Latest Articles