Monday, May 20, 2024
spot_img

പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ഉറുദുവില്‍ എഴുതിയ കത്ത്

ഭോപ്പാല്‍: ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കത്ത് കണ്ടെത്തി. ഉറുദുവില്‍ എഴുതിയ കത്തിനൊപ്പം ഒരു പൊതി പൊടിയും ഉണ്ടായിരുന്നു. പ്രഗ്യ സിംഗിന്റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്.

ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഫൊറന്‍സിക് വിദഗ്ധര്‍ക്കുമൊപ്പം ഭോപ്പാല്‍ പൊലീസ് പ്രഗ്യ സിംഗിന്റെ വീട്ടിലേക്ക് എത്തി. വീടും പരിസരവും പരിശോധിച്ച ശേഷം കത്തും പൊടിയും പൊലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി.

പ്രഗ്യ സിംഗ് ഠാക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളില്‍ കുറുകെ വരഞ്ഞിട്ടുണ്ട്. ‘ചിലപ്പോള്‍ തീവ്രവാദിക്കളായിരിക്കാം ഈ കത്തയച്ചിരിക്കുന്നത്. എന്നാല്‍, താന്‍ ഇത്തരം ഭീഷണിയില്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്ന്’ പ്രഗ്യ സിംഗ് പറഞ്ഞു. സംഭവത്തില്‍ ഭോപ്പാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles